ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ബോളിവുഡ്‌ സിനിമയില്‍നിന്ന്‌ മോഹന്‍ലാലിനെ ഒഴിവാക്കി

Buzz It
2010, മാർച്ച് 22, തിങ്കളാഴ്‌ച

ഒഴിവാക്കിയത്‌ പ്രിയങ്ക ചോപ്ര നായികയാവുന്ന ചിത്രത്തില്‍നിന്ന്‌

മുംബൈ: നടന്‍ തിലകനെ ഹോളിവുഡ്‌ ചിത്രത്തില്‍നിന്ന്‌ പുറത്താക്കാന്‍ കരുക്കള്‍ നീക്കിയവര്‍ക്ക്‌ തിരിച്ചടി. അഭിനയിക്കാതെ തിലകന്‍ നഷ്ടപരിഹാരം വാങ്ങുമ്പോള്‍ കൈയില്‍കിട്ടിയ ബോളിവുഡ്‌ ചിത്രത്തില്‍നിന്ന്‌ പുറത്താവുകയാണ്‌ മോഹന്‍ലാല്‍. പ്രിയങ്ക ചോപ്ര നായികയാകുന്ന സാത്ത്‌ ഹൂന്‍ മാഫ്‌ (സെവന്‍ ഹസ്‌ബന്‍ഡ്‌സ്‌) എന്ന ചിത്രത്തില്‍നിന്നാണ്‌ മോഹന്‍ലാലിനെ ഒഴിവാക്കിയത്‌.
ഈ ചിത്രത്തില്‍ നായികയ്‌ക്ക്‌ ഏഴ്‌ ഭര്‍ത്താക്കന്‍മാരാണ്‌ ഉള്ളത്‌. അതില്‍ ഏഴ്‌ പേരെയും നായിക വധിക്കുന്നതാണ്‌ കഥയുടെ ഇതിവൃത്തം. റസ്‌കിന്‍ ബോണ്ടിന്റെ `സൂസന്നാസ്‌ സെവന്‍ ഹസ്‌ബന്‍ഡ്‌' ആണ്‌ ചലച്ചിത്രമാക്കുന്നത്‌.
ഈ ഏഴ്‌ ഭര്‍ത്താക്കന്‍മാരില്‍ ഒരാളുടെ വേഷത്തിലേക്കാണ്‌ നേരത്തേ മോഹന്‍ലാലിനെ തിരഞ്ഞെടുത്തിരുന്നത്‌. സംവിധായകന്‍ വിശ്വാല്‍ ഭരദ്വാജ്‌ ഇത്‌ സംബന്ധിച്ച്‌ മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയിരുന്നു. കഥ ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ അഭിനയിക്കാമെന്ന്‌ സമ്മതിക്കുകയും െചയ്‌തതാണ്‌. പിന്നെ വിശ്വാലിനെ മോഹന്‍ലാല്‍ കണ്ടിട്ടില്ല.
ഇപ്പോള്‍ സിനിമയില്‍ ഏഴ്‌ ഭര്‍ത്താക്കന്‍മാരുടെ വേഷമിടുന്നവരുടെ ലിസ്‌റ്റ്‌ വിശ്വാല്‍ പുറത്തുവിടുകയും ചെയ്‌തു. അതിലാകട്ടെ ലാലിന്‌ സ്ഥാനമില്ല. നസറുദ്ദീന്‍ ഷാ, ഇര്‍ഫാന്‍ ഖാന്‍, ജോണ്‍ എബ്രഹാം, നീല്‍ നിതിന്‍ മുകേഷ്‌, അനു കപൂര്‍, വിവാന്‍ എന്നി ഇന്ത്യന്‍ താരങ്ങള്‍ക്കു പുറമേ ഒരു റഷ്യാക്കാരനുമാണ്‌ ഏഴ്‌ ഭര്‍ത്താക്കന്‍മാരായി എത്തുന്നത്‌.
നസറുദ്ദീന്‍ ഷാ ആദ്യ ഭര്‍ത്താവിന്റെ വേഷമിടുമ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ 20 കാരനായ വിവാന്‍ ഏഴാമത്തെ ഭര്‍ത്താവായി ചിത്രത്തില്‍ വേഷമിടുന്നുണ്ട്‌.

2 comments:

അജ്ഞാതന്‍ പറഞ്ഞു...

koduthal Bollywood ilum kittum

chayamukhi പറഞ്ഞു...

Ayyo mohanlaalinu athukondu workonnumille...bollywood chithrathinumappuram mileage lalji nedikkazhinju...in sanskrit 'SALA NIPATHAM CHEYYUM PAVANANU,THOOLA NIRAAKARANAM DUSHKARAMO? Ee vartha pracharippichavar thanne ardham kandethatte....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ