ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

2010 - 2011ല്‍ 10 ലക്ഷം പേര്‍ക്ക്‌ പുതുതായി ജോലി

Buzz It
2010 മാർച്ച് 10, ബുധനാഴ്‌ച

ചെന്നൈ: അടുത്ത സാമ്പത്തികവര്‍ഷം രാജ്യത്ത്‌ 10 ലക്ഷം പേര്‍ക്ക്‌ പുതുതായി ജോലി ലഭിക്കുമെന്ന്‌ പഠന റിപ്പോര്‍ട്ട്‌. സാമ്പത്തിക മാന്ദ്യം മറികടന്നതിന്റെ പശ്ചാത്തലത്തില്‍ വിവിധ കമ്പനികള്‍ നിയമനം പുനരാരംഭിക്കുന്ന സാഹചര്യത്തിലാണ്‌ ഇതെന്ന്‌ മാ ഫോയ്‌ എംപ്ലോയ്‌മെന്റ്‌ ട്രെന്‍ഡ്‌സ്‌ സര്‍വേയുടെ പഠനത്തില്‍ പറയുന്നു.
എങ്കിലും അടുത്ത നാല്‌ മാസം കാര്യമായ തൊഴില്‍സാധ്യതയൊന്നും ഉണ്ടാകില്ല. കമ്പനികള്‍ മുന്‍കരുതല്‍ എടുക്കുന്നതിനാലാണിത്‌. ഈ കാലയളവില്‍ സാമ്പത്തിക മാന്ദ്യം വീണ്ടും പിടിമുറുക്കിയില്ലെങ്കില്‍ അവശേഷിക്കുന്ന എട്ടു മാസം നിയമനങ്ങളുടെ മലവെള്ളപ്പാച്ചിലായിരിക്കും.
അഹമ്മദാബാദിലും പൂനൈയിലുമാകും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. മെട്രോ നഗരങ്ങളില്‍ ചെന്നൈയാണ്‌ കുടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നത്‌.          more...


തൊട്ടുപിറകേ ബാംഗ്ലൂരും കൊല്‍ക്കത്തയുമായിരിക്കും. മുംബൈ, ഡല്‍ഹി എന്നിവയ്‌ക്ക്‌ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍നിന്നും പൂര്‍ണമായും കരകയറാന്‍ കൂടുതല്‍ സമയം വേണ്ടിവരും.
രാജ്യത്തെ 11 തൊഴില്‍ മമഖലകളിലെ 1,000 കമ്പനികളില്‍ സര്‍വെ നടത്തിയ ശേഷമാണ്‌ ഈ റിപ്പോര്‍ട്ട്‌ മാ ഫോയ്‌ തയ്യാറാക്കിയിട്ടുള്ളത്‌. ബാങ്കിംഗ്‌, ഫിനാര്‍ഷ്യല്‍ സര്‍വീസ്‌, ഇന്‍ഷ്വറന്‍സ്‌, എഡ്യൂക്കേഷന്‍, എനര്‍ജി, ഹെല്‍ത്ത്‌, ഹോസ്‌പിറ്റാലിറ്റി ആന്‍ഡ്‌ ട്രാവല്‍, ഐ ടി, ഐ ടി ഇ എസ്‌, റിയല്‍ എഎസ്‌റ്റേറ്റ്‌ ആന്‍ഡ്‌ കണ്‍സ്‌ട്രക്ഷന്‍, ട്രേഡ്‌, ട്രാന്‍സ്‌പോര്‍ട്ട്‌ ആന്‍ഡ്‌ മാനുഫാക്‌ച്വറിംഗ്‌ മേഖലകളിലെ കമ്പനികളിലായിരുന്നു പഠനം. അടുത്ത മൂന്നു മാസം പുതുതായി നല്‍കുന്ന തൊഴിലവസരവും അടുത്ത ഒരു വര്‍ഷം നല്‍കാന്‍ കഴിയുന്ന തൊഴിലവസരവുമാണ്‌ ഈ കമ്പനികളോട്‌ ആരാഞ്ഞത്‌.
ഇതില്‍ ബഹുഭുരിപക്ഷം കമ്പനികളുടെയും പ്രധാനവരവ്‌ യൂറോപ്പ്‌, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നാണ്‌. ഈ മേഖലകള്‍ സാമ്പത്തിക മാന്ദ്യത്തില്‍നിന്നും ഇനിയും കരകയറിയിട്ടില്ലാത്തതിനാല്‍ അടുത്ത നാല്‌ മാസം മുന്‍കരുതലോടെ നീങ്ങാനാണ്‌ ഇന്ത്യയിലെ കമ്പനികളുടെ തീരുമാനം.
ബാങ്കിംഗ്‌, ഫിനാന്‍ഷ്യല്‍, ഇന്‍ഷ്വറന്‍സ്‌ മേഖലയിലായിരിക്കും ഏറ്റവും കുറവ്‌ തൊഴിലവസരം സൃഷ്ടിക്കപ്പെടുക. ലഭ്യമായ കണക്കനുസരിച്ച്‌ 2010 - 2011 സാമ്പത്തിക വര്‍ഷം ഈ മേഖലയില്‍ 68,000 പേര്‍ക്ക്‌ നിയമനം ലഭിക്കും. ഇതില്‍ 46,000 അവസരവും പൊതുമേഖലാ ബാങ്കുകളിലാവുമെന്നത്‌ ചെറുപ്പക്കാര്‍ക്ക്‌ പ്രതീക്ഷ നല്‍കുന്നതാണ്‌.
അതേസമയം ഐ ടി/ബി പി ഒ മേഖലയില്‍ ഉണര്‍വ്‌ പ്രകടമാവും. മരവിപ്പ്‌ വിട്ടുമാറുന്ന ഐ ടി മേഖലയില്‍ മാത്രം 98,000 പേര്‍ക്ക്‌ അടുത്തവര്‍ഷം ജോലി ലഭിച്ചേക്കും. (മൂന്ന്‌ ലക്ഷംപേര്‍ക്ക്‌ തൊഴില്‍ നല്‍കുമെന്ന്‌ ഈ പഠന റിപ്പോര്‍ട്ട്‌ പുറത്തുവന്നശേഷം ഇന്‍ഫോസിസ്‌ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്‌).
ആരോഗ്യരക്ഷാ മേഖലയില്‍ 2,95,000 തൊഴിലവസരങ്ങളാണ്‌ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്‌. ഹോസ്‌പിറ്റാലിറ്റി മേഖലയില്‍ 1,37,000 ഉം റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയില്‍ 1,36,000 ഉം പുതിയ നിയമനങ്ങള്‍ നടക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ