ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ജീവിക്കാന്‍ മലയാള സിനിമ തന്നെ വേണമെന്നില്ല: തിലകന്‍

Buzz It
2010 ഫെബ്രുവരി 17, ബുധനാഴ്‌ച

കൊച്ചി: ജീവിക്കാന്‍ മലയാള സിനിമതന്നെ വേണമെന്നില്ലെന്ന്‌ ചലച്ചിത്ര അഭിനേതാവ്‌ തിലകന്‍. തമിഴ്‌, തെലുങ്ക്‌ ചിത്രങ്ങളിലും വേഷങ്ങള്‍ ലഭിക്കുന്നുണ്ട്‌. ജീവിക്കാന്‍ അതു മതിയാകുമെന്നും തിലകന്‍ പറഞ്ഞു. ഫെഫ്‌കയുടെ നിസഹകരണ തീരുമാനത്തോട്‌ പ്രതികരിക്കുകയായിരുന്നു തിലകന്‍.
അതിനിടെ തന്റെ ഭാഗങ്ങള്‍ ന്യായീകരിച്ചുകൊണ്ട്‌ തിലകന്‍ `അമ്മ'യ്‌ക്കും മറുപടി നല്‍കിയിട്ടുണ്ട്‌. മാപ്പു ചോദിക്കാന്‍ തക്ക യാതൊരു തെറ്റും താന്‍ ചെയ്‌തിട്ടില്ല. തനിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ വ്യക്‌തമല്ലെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണു നല്‍കിയ കത്തില്‍ തിലകന്‍ പറയുന്നു.
തനിക്കു തൊഴില്‍ നിഷേധിക്കപ്പെട്ടതിനെതിരെ യാതൊരു നടപടിയും അമ്മ എടുത്തില്ല. ചില ഫാന്‍സ്‌ അസോസിയേഷന്‍ തനിക്കു ഭ്രാന്താണെന്നു പറഞ്ഞു പരത്തി. തനിക്കെതിരെ വധ ഭീഷണി ഉയര്‍ന്നു. തിലകനിലെ നടന്‍ ആത്മഹത്യ ചെയ്‌തു കഴിഞ്ഞെന്ന്‌ ഫെഫ്‌ക ജനറല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്‌ണന്‍ പറഞ്ഞു. ഇത്തരം വാര്‍ത്തകളെല്ലാം മാധ്യമങ്ങളില്‍ സ്‌ഥാനം നേടിയിട്ടും അമ്മയുടെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഉണ്ടായില്ലെന്ന്‌ തിലകന്‍ കത്തില്‍ ചുണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഇടവേള ബാബു അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരിക്കാന്‍ അര്‍ഹനല്ലെന്നും കത്തില്‍ പറയുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ