ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സൊനാറ്റയുടെ അമേരിക്കയിലെ വില്‍പ്പന നിര്‍ത്തിവച്ചു

Buzz It
2010 ഫെബ്രുവരി 24, ബുധനാഴ്‌ച

സോള്‍: ദക്ഷിണ കൊറിയയിലെ പ്രമുഖ കാര്‍ കമ്പനിയായ ഹുണ്ടായ്‌ മോട്ടോഴ്‌സ്‌ തങ്ങളുടെ സൊനാറ്റ അമേരിക്കയില്‍ വില്‍ക്കുന്നത്‌ നിര്‍ത്തിവച്ചു. 2011 വരെയാണ്‌ സൊനാറ്റ അമേരിക്കന്‍ വിപണിയില്‍ ഇറക്കേണ്ടതില്ലെന്ന്‌ കമ്പനി തീരുമാനിച്ചത്‌. ലോക്‌്‌ സംവിധാനത്തിലെ അപാകതയാണ്‌ ഈ തീരുമാനമെടുക്കാന്‍ കമ്പനി അധികൃതരെ പ്രേരിപ്പിച്ചത്‌.
അമേരിക്കയില്‍ വിറ്റഴിച്ച 5,000 സൊനാറ്റകളിലെ മുന്‍പിലെ ഡോറിന്റെ ലോക്ക്‌ സംവിധാനത്തിലാണ്‌ അപാകത കണ്ടെത്തിയത്‌. ഇക്കാരണംകൊണ്ടുതന്നെ സൊനാറ്റയുടെ വില്‍പ്പനയില്‍ നാല്‌ ശതമാനത്തിന്റെ കുറവ്‌ വന്നിരുന്നു. നിലവില്‍ അമേരിക്കന്‍ കമ്പോളത്തിലിറങ്ങിയ സൊനാറ്റകളെ തിരിച്ചുവിളിച്ച്‌ അപാകത പരിഹരിച്ചുകൊടുക്കാനുള്ള തീരുമാനത്തിലാണ്‌ ഹുണ്ടായ്‌ അധികൃതരിപ്പോള്‍.
തുടക്കത്തില്‍തന്നെ അപാകത തിരിച്ചറിയുകയും അത്‌ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യുന്നത്‌ ഉപഭോക്താക്കള്‍ക്ക്‌ തങ്ങളിലുള്ള വിശ്വാസം വര്‍ധിപ്പിക്കുമെന്ന്‌ കിം വൂ സെക്യൂരിറ്റീസ്‌ അനലിസ്‌റ്റ്‌ ലീ സിയോ ജോ പറയുന്നു. കാറിലെ അപാകത തുടക്കത്തിലേ തിരിച്ചറിയാന്‍ കഴിയാതെപോയതാണ്‌ എട്ട്‌ മില്ല്യണ്‍ കാറുകളെ തിരിച്ചുവിളിക്കാന്‍ ടയോട്ടയെ നിര്‍ബന്ധിതരാക്കിയത്‌. സൊനാറ്റയുടെ വില്‍പ്പന നിര്‍ത്തലാക്കിയതിനാല്‍ അത്തരമൊരു സ്ഥിതിവിശേഷം തങ്ങള്‍ക്ക്‌ നേരിടേണ്ടി വരില്ലെന്നും ലീ പറഞ്ഞു.

2 comments:

Xina Crooning പറഞ്ഞു...

ithu entha? ella carsnum problem o? inale A starku problem, inu sonata ku problem. apol onum viwasikan kollile, ale? nale ini ethu car ano avo problem? enthayalum ella cars nte mistakes ne kurichu post cheyu. enittu thirumanikam ethu vanganam enu :P

santhosheditor പറഞ്ഞു...

theerchayayum xina...
kurachu wait cheythittu car vangunnathavum nallath

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ