ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ക്രിക്കറ്റര്‍ എസ്‌ രമേഷ്‌ ഇനി സിനിമയില്‍

Buzz It
2010, ജനുവരി 23, ശനിയാഴ്‌ച




ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ മുന്‍ ഓപ്പണര്‍ സദഗോപന്‍ രമേഷ്‌ പുതിയ ഇന്നിംഗ്‌സ്‌ തുറക്കുന്നു. തമിഴ്‌ സിനിമയിലാണ്‌ എസ്‌ രമേഷ്‌ തന്റെ പുതിയ മേച്ചില്‍പുറം കണ്ടെത്തിയിട്ടുള്ളത്‌. പുതുമുഖമായ ഹരിണി നായികയായി എത്തുന്ന രമേഷിന്റെ ആദ്യചിത്രം വൈകാതെ തിയേറ്ററുകളിലെത്തും. 
മോശം ഫോമിനെ തുടര്‍ന്ന്‌ ഇന്ത്യന്‍ ടീമില്‍നിന്നും പുറത്തായ രമേശിന്‌ പിന്നീട്‌ തിരിച്ചുവരാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ ടീമിലേക്ക്‌ മടങ്ങിയെത്താനുള്ള എല്ലാ പ്രതീക്ഷകളും അവസാനിച്ചപ്പോഴാണ്‌ സിനിമയിലേക്ക്‌ ചുവടുമാറ്റാന്‍ രമേഷ്‌ തീരുമാനിച്ചത്‌. 
കഴിഞ്ഞ അഞ്ചുവര്‍ഷമായി തമിഴ്‌ സിനിമാ ലോകത്തുനിന്നും നിരവധി അവസരങ്ങള്‍ തന്നെ തേടിയെത്തിയിരുന്നുവെന്ന്‌ രമേഷ്‌ പറയുന്നു. ജീവയാണ്‌ ആദ്യം ഒരു അവസരം വാഗ്‌ദാനം ചെയ്‌തത്‌. ഉള്ളം കേള്‍ക്കുമേ എന്ന ചിത്രത്തില്‍ ഒരു ക്രിക്കറ്റ്‌ കളിക്കാരന്റെ വേഷമായിരുന്നു അത്‌. അന്ന്‌ ക്രിക്കറ്റില്‍ സജീവമായിരുന്നതിനാല്‍ ആ വാഗ്‌ദാനം നിരസിക്കുകയായിരുന്നു. 
എന്നാല്‍ സന്തോഷ്‌ സുബ്രഹ്മണ്യത്തിന്റെ ചിത്രത്തില്‍ ഒരു ചെറുവേഷത്തില്‍ അഭിനയിക്കേണ്ടിവന്നു. താന്‍ ജോലിചെയ്‌തിരുന്ന കമ്പനിയാണ്‌ ആ ചിത്രത്തിന്റെ നിര്‍മാതാവ്‌. അതാണ്‌ അഭിനയിക്കാന്‍ തന്നെ നിര്‍ബന്ധിതനാക്കിയത്‌. 
ക്രിക്കറ്റ്‌ ഫീല്‍ഡില്‍നിന്നും വിരമിച്ചാല്‍ പിന്നെ എന്തുചെയ്യുമെന്ന ആലോചനയാണ്‌ ഇത്തരം വാഗ്‌ദാനങ്ങളെ ഗൗരവപൂര്‍വം കാണാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും രമേഷ്‌ പറയുന്നു.  

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ