ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നാല്‌ വിദേശ ടെലികോം കമ്പനികള്‍ 115 കോടി രൂപ പിഴ നല്‍കണം

Buzz It
2010 ജനുവരി 8, വെള്ളിയാഴ്‌ച


മുംബൈ: രാജ്യത്തെ ടെലികോം നിയമങ്ങള്‍ക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്‌ നാല്‌ വിദേശ ടെലികോം കമ്പനികളില്‍നിന്നും 115 കോടി രൂപ പിഴയീടാക്കും. എ ടി ആന്‍ഡ്‌ ടി, ബ്രട്ടീഷ്‌ ടെലികോം, ഇക്വന്റ്‌ നെറ്റ്‌വര്‍ക്ക്‌, എം സി ഐ വെരിസണ്‍ എന്നീ കമ്പനികളില്‍നിന്നാണ്‌ പിഴ ഈടാക്കുന്നത്‌. ഇതു സംബന്ധിച്ച്‌ ബന്ധപ്പെട്ട കമ്പനികള്‍ക്ക്‌ കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പ്‌ അറിയിപ്പ്‌ നല്‍കിക്കഴിഞ്ഞു.
എ ടി ആന്‍ഡ്‌ ടി ആണ്‌ ഈ പിഴയില്‍ സിംഹഭാഗവും വഹിക്കേണ്ടിവരുന്നത്‌. 86.43 കോടി രൂപയുടെ പിഴ അടക്കാനാണ്‌ അവര്‍ക്ക്‌ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ബ്രട്ടീഷ്‌ ടെലികോം 11.77 കോടിയും ഇക്വന്റ്‌ നെറ്റ്‌വര്‍ക്ക്‌ 11.66 കോടിയും എം സി ഐ 6.61 കോടിയും പിഴയായി ഒടുക്കണം. യാതൊരു ലൈസന്‍സും വാങ്ങാതെ, രാജ്യത്തെ ടെലികോം ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ്‌ ഈ കമ്പനികളില്‍നിന്നും പിഴ ഈടാക്കുന്നത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ