ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഉല്‍പ്പന്ന സേവന നികുതി: മൂന്നിടത്ത്‌ ചര്‍ച്ച

Buzz It
2009 നവംബർ 24, ചൊവ്വാഴ്ച

കോഴിക്കോട്‌: രാജ്യത്ത്‌ നിലവിലുള്ള പരോക്ഷ നികുതി ഘടന പരിഷ്‌കരിക്കുന്നതിന്‌ നടപ്പിലാക്കുന്ന ഉല്‍പ്പന്ന സേവന നികുതി (ഗുഡ്‌സ്‌ ആന്‍ഡ്‌ സര്‍വീസ്‌ ടാക്‌സ്‌)യെക്കുറിച്ച്‌ സംസ്ഥാനത്തെ മൂന്ന്‌ കേന്ദ്രങ്ങളില്‍ ചര്‍ച്ച നടത്തുമെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. ഡിസംബര്‍ 17 ന്‌ കോഴിക്കോട്ടും 21 ന്‌ എറണാകുളത്തും 22 ന്‌ തിരുവനന്തപുരത്തുമായിരിക്കും ചര്‍ച്ചകള്‍.                                                     more...

 വ്യാപാരികളും വിവിധ വ്യാപാരി സംഘടനാ പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ചര്‍ച്ചയിലെ അഭിപ്രായങ്ങള്‍ കേന്ദ്രത്തിന്‌ സമര്‍പ്പിക്കും. ഉല്‍പ്പന്ന സേവന നികുതി യാഥാര്‍ഥ്യമാകുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി വിവിധ ഘട്ടങ്ങളിലായി കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. അടുത്ത നടപടിയെന്ന നിലയ്‌ക്കാണ്‌ സംസ്ഥാനങ്ങള്‍ക്കുള്ളില്‍ തന്നെ ചര്‍ച്ച നടത്തി ഭേദഗതികള്‍ തയാറാക്കുന്നത്‌.
ഉല്‍പ്പന്ന സേവന നികുതി 2010 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും സംസ്ഥാനങ്ങളുമായും സംസ്ഥാനങ്ങള്‍ക്കുള്ളിലും ചര്‍ച്ചകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ മാത്രമേ ഇത്‌ നടപ്പിലാകൂ. ഉല്‍പ്പന്ന സേവന നികുതി നിലവില്‍ വരുന്നതോടെ നിലവിലുള്ള മൂല്യവര്‍ധിത നികുതി, കേന്ദ്ര എക്‌സൈസ്‌ തീരുവ, സംസ്ഥാനങ്ങളിലെ വില്‍പ്പന നികുതി എന്നിവ ഏകീകരിക്കപ്പെടുകയും ഉല്‍പ്പന്നങ്ങള്‍ക്ക്‌ മൂന്നുതരത്തിലൂടെ ഈടാക്കിക്കൊണ്ടിരിക്കുന്ന ഏകദേശം 27.5 ശതമാനം നികുതി 9 ശതമാനം എന്ന നിരക്കിലേക്ക്‌ കുറയുകയും ചെയ്യും. എല്ലാ ഉല്‍പ്പന്നങ്ങളും ഏകീകൃത നികുതി സംവിധാനത്തിന്റെ പരിധിക്കുള്ളില്‍ വരുമെന്നതിനാല്‍ നികുതി നിരക്ക്‌ 9 ശതമാനമായി കുറഞ്ഞാലും വരുമാനത്തില്‍ വര്‍ധനയുണ്ടാകുമെന്നും മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും വിലകുറയുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഉല്‍പ്പന്ന സേവന നികുതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ കേരളം പോലുള്ള ഉപഭോക്തൃസംസ്ഥാനങ്ങള്‍ക്ക്‌ ഉണ്ടാകുന്ന വരുമാനനഷ്‌ടം നികത്താന്‍ കേന്ദ്രം തയ്യാറായാല്‍ ഉല്‍പ്പന്ന സേവന നികുതി ഭാവിയില്‍ വലിയ നേട്ടമാണുണ്ടാക്കുക. ഈ നികുതി സമ്പ്രദായം കൃത്യമായി നടപ്പാക്കാന്‍ രാജ്യമൊട്ടാകെ കമ്പ്യൂട്ടര്‍ ശൃംഖല വേണ്ടിവരും. കേന്ദ്ര സംസ്ഥാന തലങ്ങളില്‍ ഉല്‍പ്പന്ന സേവന നികുതി നടപ്പാക്കുന്നത്‌ വഴി കേന്ദ്രവില്‍പന നികുതി ഒഴിവാക്കല്‍, പലതരം നികുതികളുടെ സമന്വയിക്കല്‍ എന്നിവയിലൂടെ വ്യവസായ-വാണിജ്യ-കാര്‍ഷിക-ഉപഭോക്തൃമേഖലകളില്‍ വന്‍തോതില്‍ ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഉല്‍പ്പന്ന സേവന നികുതിയെക്കുറിച്ച്‌ വ്യാപാരികളുമായുള്ള ചര്‍ച്ചയില്‍ അടുത്ത വര്‍ഷത്തെ സംസ്ഥാന ബജറ്റിനെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചയും നടത്തുമെന്ന്‌ ധനമന്ത്രി പറഞ്ഞു. കേരള വ്യാപാരി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചക്കാണ്‌ മന്ത്രി കോഴിക്കോട്ടെത്തിയത്‌. പെന്‍ഷന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി ഇന്ന്‌ നിര്‍വഹിക്കും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ