ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സെക്‌സി മോഡലിനെ കണ്ടെത്താന്‍ മിലിന്‍ഡ്‌ സോമന്‍

Buzz It
2009 നവംബർ 9, തിങ്കളാഴ്‌ച


മുംബൈ: ഇന്ത്യന്‍ ഫാഷന്‍ ലോകത്തെ മുടിചൂടാ മന്നനായിരുന്ന മിലിന്‍ഡ്‌ സോമന്‍ വീണ്ടും സജീവമാകുന്നു. രാജ്യത്തെ ഏലറ്റവും സെക്‌സിയായ മോഡലിനെ കണ്ടെത്താനാണ്‌ മിലിന്‍ഡ്‌ സോമന്റെ രണ്ടാം വരവ്‌. എന്‍ ഡി ടി വിയില്‍ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുന്ന ഈ റിയാലിറ്റി ഷോയില്‍ അവതാരകന്റെയും വിധികര്‍ത്താവിന്റെയും വേഷമാണ്‌ മിലിന്‍ഡ്‌ സോമനുള്ളത്‌.
മിലിന്‍ഡിന്റെ തന്നെ സ്വന്തം കമ്പനിയായ ഫെയ്‌സ്‌ എന്റര്‍ടൈന്‍മെന്റ്‌ ആണ്‌ പരിപാടിയുടെ നിര്‍മാതാക്കള്‍. എല്ലാ വെള്ളിയാഴ്‌ചയും രാത്രി 10 നാണ്‌ സെക്‌സി മോഡലിനായുള്ള തിരച്ചില്‍ എന്‍ ഡി ടി വിയില്‍ സംപ്രേക്ഷണം ചെയ്യുന്നത്‌.
മോഡലിംഗ്‌ രംഗത്തെത്തുന്നവരെ തങ്ങളുടെ കഴിവുകള്‍ തിരിച്ചറിയാന്‍ സഹായിക്കുക എന്ന ഉദ്ദേശമത്താടെയാണ്‌ ഈ പദ്ധതി അണിയിച്ചൊരുക്കുന്നതെന്ന്‌ മിലിന്‍ഡ്‌ പറഞ്ഞു.  നല്ല കഴിവുകളുള്ള ഒരുപാട്‌ കുട്ടികള്‍ രാജ്യത്തുണ്ട്‌.                               more...

എന്നാല്‍ പലരും അത്‌ തിരിച്ചറിയാതെ പോകുന്നു. മോഡലിംഗ്‌ രംഗത്തേക്ക്‌ കടന്നുവരുന്നവര്‍ക്കാകട്ടെ തങ്ങളുടെ ന്യൂനതകള്‍ തിരിച്ചറിഞ്ഞ്‌ പരിഹരിക്കാന്‍ പലപ്പോഴും കഴിയാതെ പോകുന്നു.
നീന്തല്‍ വേഷത്തില്‍ ടി വിയില്‍ പ്രത്യക്ഷപ്പെടാന്‍ എത്രപേര്‍ തയ്യാറാകുമെന്ന്‌ ആദ്യം ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ചെറുപ്പക്കാരുടെ മാനസികാവസ്ഥയില്‍ ഏറെ മാറ്റമുണ്ടായിട്ടുണ്ടെന്നാണ്‌ ഇപ്പോള്‍ മനസിലാകുന്നത്‌. പലരും നീന്തല്‍ വേഷത്തില്‍ തങ്ങള്‍ കൂടുതല്‍ സുന്ദരികളാണെന്ന്‌ തിരിച്ചറിയുന്നുമുണ്ടെന്ന്‌ മിലിന്‍ഡ്‌ സോമന്‍ പറയുന്നു.
1990 കളില്‍ ഇന്ത്യന്‍ മോഡലിംഗ്‌ രംത്ത്‌ നിറഞ്ഞുനിന്ന മിലിന്‍ഡ്‌ ഈ പരിപാടിയിലൂടെ വീണ്ടും ടെലിവിഷനുകളില്‍ സജീവമാകുകയാണ്‌. ഇതോടൊപ്പം കുറച്ചു സിനിമകളും മിലിന്‍ഡിന്റെ കൈവശമുണ്ട്‌. രണ്ട്‌ തമിഴ്‌ സിനിമകളും ഒരു മറാത്തി സിനിമയുമാണ്‌ മിലിന്‍ഡിന്റെതായി പുറംലോകത്തേക്ക്‌ വരുന്നത്‌.
ഭാഷയോ ലൊക്കേഷനോ ഒരു പ്രശ്‌നമായി കാണാത്ത താന്‍ അഭിനയത്തിനാണ്‌ മുന്‍ഗണന നല്‍കുന്നതെന്ന്‌ അദ്ദേഹം പറയുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ