ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വെബ്‌സൈറ്റ്‌ വിലാസങ്ങള്‍ ഇനിമുതല്‍ ഇന്ത്യന്‍ ഭാഷകളില്‍

Buzz It
2009 നവംബർ 3, ചൊവ്വാഴ്ച


ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ്‌ കൂടുതല്‍ ജനകീയമാകുന്നതിനു ഇതാ മറ്റൊരു കാരണം കൂടി. ഇനി മുതല്‍ ഇന്ത്യക്കാര്‍ക്കു മാതൃഭാഷയില്‍ വെബ്‌സൈറ്റ്‌ വിലാസങ്ങള്‍ തിരയാം. ഏഴ്‌ ഇന്ത്യന്‍ ഭാഷകളില്‍ വെബ്‌സൈറ്റ്‌ വിലാസങ്ങള്‍ ലഭ്യമാകുന്നതിനു സൗകര്യമൊരുക്കുന്നതു ഇന്റര്‍നെറ്റ്‌ കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ്‌ നെയിംസ്‌ ആന്‍ഡ്‌ നമ്പേഴ്‌സെന്ന(കഇഅചച) അന്താരാഷ്‌ട്ര ഇന്റര്‍നെറ്റ്‌ സര്‍വ്വീസ്‌ സംഘടന. ഐ സി എ എന്‍ എന്നിന്റെ സിയൂളില്‍ ചേര്‍ന്ന ആഗോള സമ്മേളനമാണ്‌ ഈ തീരുമാനമെടുത്തത്‌.
ഹിന്ദി, തമിഴ്‌, ഉറുദു, ബംഗാളി, ഗുജറാത്തി, പഞ്ചാബി, തെലുങ്ക്‌ എന്നീ ഭാഷകളില്‍ ആദ്യഘട്ടത്തില്‍ വെബ്‌സൈറ്റ്‌ വിലാസങ്ങള്‍ ലഭിക്കും. ഇംഗ്ലീഷ്‌ അക്ഷരമാലയിലെ എ മുതല്‍ ഇസഡു വരെയുള്ള അക്ഷരങ്ങള്‍ ഉപയോഗിച്ചു മാത്രമേ ഇതുവരെ വെബ്‌സൈറ്റ്‌ വിലാസങ്ങള്‍ ലഭിച്ചിരുന്നൊള്ളു. ഇനിമുതല്‍ അതും ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാകും. മാത്രവുമല്ല കോം, നെറ്റ്‌, ഒആര്‍ജി, ഇന്‍ തുടങ്ങിയ പദങ്ങള്‍ വെബ്‌സൈറ്റ്‌ വിലാസങ്ങളുടെ അവസാന ഭാഗത്തു ഉപയോഗിച്ചിരുന്നു. പുതിയ രീതിയില്‍ ഇവക്കു പകരം ഇന്ത്യന്‍ പദങ്ങള്‍ പ്രയോഗിക്കാം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിവര സാങ്കേതിക രംഗത്തെ വിപ്ലവകരമായ മാറ്റമാണിതെന്നു വിവര സാങ്കേതിക വകുപ്പു സീനിയര്‍ ഡയറക്‌ടര്‍ ഗോവിന്ദ്‌ പറഞ്ഞു. മലയാളമടക്കമുള്ള കൂടുതല്‍ ഇന്ത്യന്‍ ഭാഷകളിലേക്ക്‌ ഈസേവനം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരുകയാണ്‌. 22 ഇന്ത്യന്‍ ഭാഷകളില്‍ ലിപിസഞ്‌ചയം വിവര സാങ്കേതികവകുപ്പു സൗജന്യമായി ലഭ്യമാക്കുന്നുണ്ട്‌. എന്തായാലും ഭാഷാപരമായ കാരണങ്ങള്‍ കൊണ്ടു ഇന്റര്‍നെറ്റിനെ അകറ്റിനിര്‍ത്തിയിരിക്കുന്നവര്‍ക്കു ഇനി ആശ്വസിക്കാം. ലോകം ഇനി സ്വന്തം ഭാഷയില്‍ വിരല്‍തുമ്പത്തുണ്ടാകും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ