ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഗ്രേറ്റ്‌ ഇന്ത്യ ടൂര്‍ കമ്പനിയും ലൂയിസ്‌ ക്രൂയിസ്‌ ഇന്ത്യയും സഹകരിക്കുന്നു

Buzz It
2009 നവംബർ 7, ശനിയാഴ്‌ച

തിരുവനന്തപുരം: ദ ഗ്രേറ്റ്‌ ഇന്ത്യ ടൂര്‍ കമ്പനി, ലൂയിസ്‌ ക്രൂയിസ്‌ ഇന്ത്യയുമായിച്ചേര്‍ന്ന്‌ `ലൂയിസ്‌`ക്രൂയിസ്‌ എം വി അക്വാമെറൈന്‍' എന്ന പുതിയ കപ്പലുമായി രംഗത്തെത്തി. കൊളംബോയിലേയ്‌ക്കും മാലിദ്വീപിലേയ്‌ക്കും സര്‍വീസ്‌ നടത്തുന്ന ഈ കപ്പലിന്റെ ആദ്യയാത്ര അടുത്ത രണ്ടിന്‌ ആരംഭിക്കും. ഈ ആഢംബരക്കപ്പലിലെ യാത്ര ഇന്ത്യയ്‌ക്കു ഒരു പുത്തന്‍ കടലനുഭവമാകുമെന്ന്‌ ഇരു സ്ഥാപനങ്ങളും പറഞ്ഞു.
ഗ്രീസ്‌ ആസ്ഥാനമായ ലൂയിസ്‌ ക്രൂയിസ്‌ ലോകത്തിലെ നാലാമത്തെ വലിയ ആഢംബര ക്രൂസിസ്‌ കമ്പനിയാണ്‌. പന്ത്രണ്ടോളം ആഢംബര കപ്പലുകളും അനേകം ആഢംബര നക്ഷത്ര ഹോട്ടലുകളും ലൂയിസ്‌ ക്രൂയിസിനു സ്വന്തമായുണ്ട്‌.
ഇന്ത്യയില്‍ കൊച്ചിയാണ്‌ ലൂയിസ്‌ ക്രൂയിസിന്റെ പ്രവര്‍ത്തന കേന്ദ്രം. കേരളത്തില്‍ മാത്രമല്ല രാജ്യമെങ്ങും ടൂറിസം വ്യവസായത്തില്‍ പ്രാവീണ്യമുള്ള ദ ഗ്രേറ്റ്‌ ഇന്ത്യ ടൂര്‍ കമ്പനിയാണ്‌ ഇന്ത്യയിലെ തന്നെ പ്രത്യേകിച്ച്‌ കേരളത്തിലെ പ്രധാന വിപണന ഏജന്റ്‌.
ഒരു രാത്രി നീളുന്ന ക്രൂയിസ്‌ യാത്ര `ഹൈ സീസ്‌' എല്ലാ ശനിയാഴ്‌ചയും കൊച്ചിയില്‍ നിന്ന്‌ പുറപ്പെടും. മൂന്ന്‌ രാത്രികളും നാല്‌ പകലുകളുമടങ്ങുന്ന കൊളംബോ യാത്ര ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ കൊച്ചിയില്‍ നിന്ന്‌ ആരംഭിച്ച്‌ ബുധനാഴ്‌ച തിരിച്ച്‌ കൊച്ചിയിലെത്തും. എല്ലാ ബുധനാഴ്‌ചയുമാണ്‌ മാലിദ്വീപ്‌ യാത്ര. ശനിയാഴ്‌ച തിരിച്ച്‌ കൊച്ചിയിലെത്തും.
ഓരോ രാത്രിയ്‌ക്കും ഒരാള്‍ക്ക്‌ 6500 രൂപയാണ്‌ ഈടാക്കുന്നത്‌. പോര്‍ട്ട്‌ ഹാന്‍ഡിലിംഗിനായി 700 രൂപയും ഓരോ ദിവസവും ഒരാളില്‍ നിന്നും ഈടാക്കും. തിരുവനന്തപുരത്തോ കൊച്ചിയിലോ കോഴിക്കോടോ ഉള്ള ഏത്‌ `ദ ഗ്രേറ്റ്‌ ഇന്ത്യ ടൂര്‍ കമ്പനി' ഔട്ട്‌ലെറ്റുകളിലും യാത്ര ബുക്ക്‌ ചെയ്യാം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ