കൊച്ചി: ബ്രിട്ടനില്‍നിന്നുള്ള 1620 വിനോദസഞ്ചാരികളുമായി ആഡംബരക്കപ്പലായ `ഓഷ്യന്‍ വില്ലേജ് ടു' കൊച്ചി തുറമുഖത്തെത്തി. ഇന്നലെ രാവിലെ എട്ടുമണിയോടെ ദുബൈയില്‍നിന്നും കൊച്ചിയിലെത്തിയ കപ്പല്‍ വൈകിട്ട് ആറിന് മലേഷ്യയിലെ ലങ്കാവിയിലേക്ക് പുറപ്പെട്ടു. 619 ജീവനക്കാരുള്ള കപ്പലിന്റെ ഷിപ്പിംഗ് ഏജന്റുമാര്‍ ജെ എം ബക്ഷിയാണ്.ബ്രിട്ടനിലെ പി ആന്‍ഡ് ഒയുടെ ഉടമസ്‌ഥതയിലുള്ള ക്രൂസ് കപ്പലായ `ഓഷ്യന്‍ വില്ലേജ് ടു'വിന്റെ യാത്ര 14ന് സിംഗപ്പൂരിലാണ് സമാപിക്കുക. ഡിസംബറോടെ ഓസ്‌ട്രേലിയയിലെ പി ആന്‍ഡ് ഒ ഏറ്റെടുക്കുമ്പോള്‍ കപ്പലിന്റെ പേര് `പസഫിക് ജുവല്‍' എന്നാകും. നേരത്തെ അര്‍ക്കേഡിയ എന്ന പേരില്‍ കപ്പല്‍ കൊച്ചി സന്ദര്‍ശിച്ചിരുന്നു. പിന്നീട് ജര്‍മനിയിലെ ഐഡയുടെ പക്കലെത്തിയപ്പോള്‍ കപ്പലിന്റെ പേര് `ഐഡ ബ്ലൂ' എന്നായി ഐഡയില്‍നിന്നാണ് കപ്പല്‍ പി ആന്‍ഡ് ഒ ഏറ്റെടുത്തത്. മാര്‍ച്ച് മുതല്‍ ഒക്‌ടോബര്‍വരെ ക്രീക്ക് ഐലന്റ് കേന്ദ്രമാക്കി മെഡിറ്ററേനിയന്‍ മേഖലയിലായിരുന്നു `ഓഷ്യന്‍ വില്ലേജ് ടു'വിന്റെ യാത്രകള്‍. കെയ്‌റോ, സൈപ്രസ്, ഗ്രീസ്, ഏതന്‍സ്‌വഴി ക്രീക്ക് ഐലന്റിലെ ഹെരാഡ്‌ലിനില്‍ തിരിച്ചെത്തും വിധമായിരുന്നു ഒരാഴ്‌ച നീളുന്ന യാത്രകള്‍.
ഓഷ്യന്‍ വില്ലേജിലെ യാത്രക്കാര്‍ക്കായി ആലപ്പുഴ, വൈക്കം യാത്രകളും ബോട്ടിലും ബസിലുമായി നഗരക്കാഴ്‌ചകള്‍ കാണാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.
നാളെ രാവിലെ 1600 യാത്രക്കാരും 680 ജീവനക്കാരുമായി ലെജന്‍ഡ് ഓഫ് ദ സീസ് എന്ന ആഡംബരകപ്പലും കൊച്ചിയിലെത്തും. രാവിലെ ഒന്‍പതോടെ തുറമുഖത്തെത്തുന്ന കപ്പല്‍ രാത്രി ഏഴിന് ഫുക്കേതയിലേക്കു പോകും.








0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ