ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കേരള ജെം ആന്‍ഡ്‌ ജ്വല്ലറി ഷോ 21 മുതല്‍ 23 വരെ കൊച്ചിയില്‍

Buzz It
2009, നവംബർ 14, ശനിയാഴ്‌ച

കൊല്ലം: കേരള ജെം ആന്‍ഡ്‌ ജ്വല്ലറി ഷോ-2009 21 മുതല്‍ 23 വരെ കൊച്ചി ലെ-മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. 21 ന്‌ രാവിലെ മന്ത്രി എളമരം കരീം ഉദ്‌ഘാടനം ചെയ്യും.
അന്താരാഷ്‌ട്ര കമ്പനികളുടേതടക്കം 175ലേറെ സ്വര്‍ണം, വെള്ളി, ഡയമണ്ട്‌, മെഷിനറി സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ടാവും. സ്വര്‍ണവിപണിയേയും, പുതിയ സാങ്കേതികതയേയും കുറിച്ച്‌ ഇന്ത്യയ്‌ക്ക്‌ അകത്തും പുറത്തുമുള്ള പ്രഗത്ഭര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍, ജൂവലറി ഡിസൈനിംഗ്‌ മത്സരം, ജൂവലറി ഫാഷന്‍ ഷോ, അവാര്‍ഡ്‌നൈറ്റ്‌ എന്നിവയും ഇതോടനുബന്ധിച്ച്‌ സംഘടിപ്പിച്ചിട്ടുണ്ട്‌.                                                 more...

കേരള പവിലിയനില്‍ കേരളത്തിന്റെ തനതായ ആഭരണ ഡിസൈനുകളുടെ 25 സ്റ്റാളുകള്‍ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്‌. കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്‌, സ്വര്‍ണമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്‌ വേണ്ടിയാണിത്‌ അവതരിപ്പിക്കുന്നത്‌.
ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി മാഗസിനായ ദ ആര്‍ട്ട്‌ ഓഫ്‌ ജ്വല്ലറിയാണ്‌ മേളയുടെ സംഘാടകര്‍. ഓള്‍ കേരള ഗോള്‍ഡ്‌ ആന്‍ഡ്‌ സില്‍വര്‍ മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ (എ കെ ജി എസ്‌ എം എ), ജൂവലറി മാനുഫാക്‌ചറിംഗ്‌ അസോസിയേഷന്‍ (ജെ എം എ), വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍ (ഡബ്ല്യു ജി സി) എന്നീ സംഘടനകളുടെ സഹകരണത്തോടുകൂടിയാണ്‌ ഷോ സംഘടിപ്പിച്ചിട്ടുള്ളത്‌.
ലോകത്തിലെ മുന്‍നിര ഡയമണ്ട്‌ നിര്‍മാതാക്കളായ റാപ്‌നെറ്റ്‌ പവിലിയന്‍ മേളയുടെ പ്രത്യേക ആകര്‍ഷണമായിരിക്കും. 12000 ത്തോളം വ്യാപാരികള്‍ സന്ദര്‍ശിക്കുന്ന ഈ ജ്വല്ലറി ഷോയില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി 1000 ത്തോളം വ്യാപാരികള്‍ എത്തുന്നുണ്ട്‌. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ടൂറിസം വികസനത്തിന്‌ കൂടി പ്രാധാന്യം നല്‍കി പ്രത്യേക പാക്കേജ്‌ ജ്വല്ലറിഷോയുമായി ബന്ധപ്പെട്ട്‌ തയ്യാറാക്കിയിട്ടുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ