ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഫാക്‌ട്‌ അഞ്ചുവര്‍ഷത്തിനുള്ളില്‍ 100 കോടിയുടെ അധിക വരുമാനമുണ്ടാക്കും

Buzz It
2009 നവംബർ 27, വെള്ളിയാഴ്‌ച

കൊച്ചി: വൈവിധ്യവല്‍ക്കരണത്തിലൂടെ ഫാക്‌ട്‌ അഞ്ചുവര്‍ഷത്തിനുള്ളില്‍ 100 കോടിയുടെ അധിക വരുമാനമുണ്ടാക്കുമെന്ന്‌ വിരമിക്കുന്ന ഫാക്‌ട്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ ഡോ. ജോര്‍ജ്‌ സ്ലീബ പത്രസമ്മേളനത്തില്‍ പറഞ്ഞു.
2008-`09 കാലയളവില്‍ 2150 കോടി രൂപയുടെ റെക്കോര്‍ഡ്‌ വിറ്റുവരവാണ്‌ ഫാക്‌ടിനുണ്ടായത്‌. ഈ കാലയളവില്‍ 42.95 കോടിയുടെ ലാഭമുണ്ടായി.
എല്‍ എന്‍ ജി ടെര്‍മിനല്‍ നടപ്പില്‍വരുന്നതോടെ ഫാക്‌ടിന്‌ മികച്ച നേട്ടം കൈവരിക്കാനാകുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഫാക്‌ടംഫോസിന്റെ ഉത്‌പാദനം 13000 ടണ്ണാക്കുമെന്നും അദ്ദേഹം പറഞ്ഞു. സിമന്റ്‌ നിര്‍മാതാക്കള്‍ക്കായുള്ള ജിപ്‌സം വില്‍പനയിലും വര്‍ധനയുണ്ടായി. സിങ്ക്‌ചേര്‍ത്തുള്ള ജിപ്‌സം ഉടന്‍തന്നെ പുറത്തിറക്കുമെന്നും റബര്‍കര്‍ഷകര്‍ക്കായുള്ള മിശ്രിത വളം പുറത്തിറക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏലൂര്‍ പഞ്ചായത്തില്‍ 2400 കുടുംബങ്ങള്‍ക്ക്‌ കുടിവെള്ളവിതരണം നടത്തുന്നതിനും കഴിഞ്ഞു. പ്രദേശവാസികള്‍ക്ക്‌ ഇന്‍ഷ്വറന്‍സ്‌ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞെന്നും ഡോ. ജോര്‍ജ്‌ സ്ലീബ പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ