ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ചന്ദ്രനില്‍ ജലമുണ്ടോ? ഇന്നറിയാം

Buzz It
2009 ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

വാഷിംഗ്‌ടണ്‍: ചന്ദ്രനില്‍ ജലമുണ്ടോ ഇല്ലയോ എന്ന്‌ ഇന്നറിയാം. ചന്ദ്രോപരിതലത്തിലേക്ക്‌ നാസയുടെ രണ്ട്‌ ബഹിരാകാശവാഹനങ്ങള്‍ ശബ്‌ദത്തേക്കാള്‍ ഏഴിരട്ടി വേഗത്തില്‍ ഇടിച്ചിറക്കി നടത്തുന്ന സ്‌ഫോടനം ഇതുസംബന്ധിച്ച ദുരൂഹതകള്‍ അവസാനിപ്പിക്കുമെന്നാണ്‌ കരുതുന്നത്‌.
ചന്ദ്രോപരിതലത്തില്‍ ജലാംശമുണ്ടെന്ന്‌ നേരത്തെ ഐ എസ്‌ ആര്‍ ഒ കണ്ടെത്തിയിരുന്നു. ഭാവിയില്‍ ചന്ദ്രനിലെത്തുന്ന ബഹിരാകാശ സഞ്ചാരികള്‍ക്ക്‌ ഉപയോഗിക്കാവുന്നത്ര ജലം ലഭ്യമാകുമോയെന്നറിയുന്നതിന്റെ ഭാഗമായാണ്‌ നാസ പുതിയ പരീക്ഷണം നടത്തുന്നത്‌.                                                                                                 more....

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക്‌ 9000 കിലോമീറ്റര്‍ വേഗത്തില്‍ ബഹിരാകാശ വാഹനങ്ങള്‍ ഇടിച്ചിറക്കി സ്‌ഫോടനം നടത്താനാണ്‌ പദ്ധതി. പത്തുകിലോമീറ്ററോളം ഉയരത്തില്‍ അവശിഷ്‌ടങ്ങള്‍ തെറിക്കും വിധമുള്ള സ്‌ഫോടനത്തിലൂടെ ജലം കെണ്ടത്താനാകുമെന്നാണ്‌ നാസ പ്രതീക്ഷിക്കുന്നത്‌. അവശിഷ്‌ടങ്ങള്‍ക്കൊപ്പം മഞ്ഞുകട്ടകളോ ജലമോ നീരാവിയോ പുറത്തുവരുന്നുണ്ടോയെന്ന്‌ കെത്തുകയാണ്‌ നാസയുടെ ലക്ഷ്യം.
പരീക്ഷണത്തിന്റെ ആഘാതം ടെലിസ്‌കോപ്പിലൂടെ ജ്യോതിശാസ്‌ത്രജ്ഞന്‍മാര്‍ക്ക്‌ കാണാന്‍ കഴിയുമെന്നാണ്‌ കരുതുന്നത്‌. മറ്റുള്ളവര്‍ക്കായി സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ നാസ വെബ്‌സൈറ്റില്‍ തല്‍സമയം പ്രക്ഷേപണം ചെയ്യും. സ്‌ഫോടനം നടന്ന്‌ ഒരു മണിക്കൂറിനുള്ളില്‍ ചന്ദ്രനില്‍ ജലമുണ്ടോ ഇല്ലയോ എന്ന്‌ വ്യക്തമാകും.
ജൂണിലാണ്‌ നാസ ബഹിരാകാശവാഹനം വിക്ഷേപിച്ചത്‌. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിന്ന്‌ ചന്ദ്രോപരിതലത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന എല്‍ക്രോസ്‌ എന്ന ഉപഗ്രഹവും 2.2 ടണ്‍ ഭാരമുള്ള റോക്കറ്റുമാണ്‌ ചന്ദ്രനില്‍ ഇടിച്ചിറങ്ങുക. കോടിക്കണക്കിന്‌ ടണ്‍ മഞ്ഞുകട്ടകള്‍ ഉന്നെ്‌ ശാസ്‌ത്രലോകം കരുതുന്ന പ്രദേശത്താണ്‌ സ്‌ഫോടനം നടത്തുന്നത്‌.
ഇന്ത്യന്‍ സമയം വെള്ളിയാഴ്‌ച രാവിലെ എട്ടുമണിയോടെ എല്‍ക്രോസും റോക്കറ്റും വേര്‍പെടും. തുടര്‍ന്ന്‌ വൈകിട്ട്‌ അഞ്ചുമണിയോടെ റോക്കറ്റ്‌ ചന്ദ്രനിലെ ഇരുണ്ട ഗര്‍ത്തത്തില്‍ പതിക്കും. പത്തുകിലോമീറ്ററോളം ഉയരത്തില്‍ തെറിക്കുന്ന അവശിഷ്‌ടങ്ങളുടെ തല്‍സമയചിത്രം തൊട്ടുപിന്നാലെയെത്തുന്ന എല്‍ക്രോസ്‌ ഉപഗ്രഹം കാമറയില്‍ പകര്‍ത്തി ഭൂമിയിലെത്തിക്കും. നാലുമിനിറ്റിനുശേഷം ഉപഗ്രഹവും ചന്ദ്രോപരിതലത്തില്‍ പതിക്കും.
35,000 കിലോ മണ്ണ്‌ ധ്രുവത്തിലെ ഇരുണ്ട ഗര്‍ത്തത്തില്‍ നിന്ന്‌ പുറത്തേക്ക്‌ തെറിക്കും. സ്‌ഫോടനത്തെ തുടര്‍ന്ന്‌ ഗര്‍ത്തത്തിനുള്ളില്‍ മറ്റൊരു ഗര്‍ത്തം കൂടി സൃഷ്‌ടിക്കപ്പെടും. ചന്ദ്രനിലേക്ക്‌ വീണ്ടും ശാസ്‌ത്രജ്ഞരെ അയയ്‌ക്കാനുള്ള 75 ബില്യന്‍ ഡോളറിന്റെ സ്വപ്‌നപദ്ധതിയ്‌ക്ക്‌ അടിത്തറയിടുന്നതാണ്‌ നാസയുടെ പരീക്ഷണം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ