ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഓഹരി വിപണിയില്‍ തിരിച്ചടി

Buzz It
2009 ഒക്‌ടോബർ 20, ചൊവ്വാഴ്ച

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടത്തിന്റെ ദിനം. രാവിലത്തെ നേട്ടത്തിനുശേഷമാണ്‌ വിപണി നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തിയത്‌. ബോംബൈ ഓഹരി സൂചിക സെന്‍സെക്‌സ്‌ ഇന്ന്‌ 131 പോയിന്റിന്റെ നഷ്ടമാണ്‌ നേരിട്ടത്‌. ഒരു ഘട്ടത്തില്‍ 700 പോയിന്റുവരെ ഉയര്‍ന്ന ശേഷമാണ്‌ 0.59 ശതമാനം നഷ്ടത്തോടെ സെന്‍സെക്‌സ്‌ 17,223.01 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചത്‌.
നിഫ്‌ടിയിലും കാര്യമായ നഷ്ടമാണ്‌ ഇന്ന്‌ രേഖപ്പെടുത്തിയത്‌. ഏകദേശം 50 പോയിന്റുവരെ ഉയര്‍ന്ന നിഫ്‌ടി ഒടുവില്‍ 27.35 പോയിന്റ്‌ നഷ്ടത്തോടെ 5114.45 പോയിന്റില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
എന്‍ ടി പി സിയുടെയും എസ്‌ ജെ വി എന്നിന്റെയും ഓഹരികള്‍ വില്‍ക്കാന്‍ ഇന്നലെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനമാണ്‌ രാവിലെ ഓഹരി കമ്പോളത്തില്‍ അനുകൂല തരംഗം വീശാന്‍ വഴിവച്ചത്‌. എന്നാല്‍ ഉച്ചയോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. പ്രകൃതി വാതക വിതരണം സംബന്ധിച്ച്‌ അംബാനി സഹോദരന്‍മാര്‍ക്കിടയിലുള്ള കേസ്‌ വിപണിയെ പിന്നോട്ടടിക്കുകയായിരുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ