ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സി ഇ ഒമാരുടെ പുതിയ സ്വപ്‌നം അഞ്ച്‌ കോടി വാര്‍ഷിക വരുമാനം

Buzz It
2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച


ന്യൂഡല്‍ഹി: ഒരു കോടി രൂപ വാര്‍ഷിക വരുമാനമായി ലഭിക്കണമന്ന സി ഇ ഒമാരുടെ സ്വപ്‌നം പഴംകഥയാവുന്നു. അഞ്ചുകോടിയുടെ വാര്‍ഷിക വരുമാനമാണ്‌ ഇപ്പോള്‍ സി ഇ ഒമാരുടെ സ്വപ്‌നം.
നിലവില്‍ ഒരുകോടിയുടെ വാര്‍ഷിക വരുമാനമുള്ള 640 സി ഇ ഒമാരാണ്‌ ഇന്ത്യയിലുള്ളത്‌. ഈ വിഭാഗത്തില്‍ വരുന്നവരുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിക്കുന്നതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. കഴിഞ്ഞവര്‍ഷം 570 പേര്‍ക്കാണ്‌ ഒരു കോടിയോ അതിലധികമോ വാര്‍ഷിക വരുമാനം ലഭിച്ചത്‌.                                                            more...

വിവിധ കമ്പനികളുടെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗങ്ങള്‍കൂടിയായ സി ഇ ഒ മാരാണ്‌ ഇതിലുള്ളത്‌. കമ്പനി നിയമപ്രകാരം വരവ്‌ കണക്കുകള്‍ നല്‍കേവരാണിവര്‍. അതുകൊുതന്നെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമല്ലാത്തവര്‍ ഈ കണക്കില്‍ വരുന്നില്ല.
അതേസമയം ഒരു കോടിയുടെ വാര്‍ഷിക വരുമാനം ലഭിക്കുന്നവര്‍ സീനിയര്‍ എക്‌സിക്യുട്ടീവുമാര്‍ ഉള്‍പ്പെടെ 2000 ല്‍ അധികമുെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ധനകാര്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തിയാല്‍ ഈ സംഖ്യ 3000 കവിയുമെന്ന്‌ മുംബൈ ആസ്ഥാനമായ എക്‌സിക്യുട്ടീവ്‌ സെര്‍ച്ച്‌ കമ്പനി ഹ്‌ പാര്‍ട്‌ണേഴ്‌സ്‌ ഇന്ത്യയുടെ മേധാവി സുനിത്‌ മെഹ്‌റ ചൂിക്കാട്ടുന്നു.
ലോകം സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലമര്‍ന്നപ്പോഴാണ്‌ ഇന്ത്യയില്‍ ഒരു കോടി വാര്‍ഷിക വരുമാനമുള്ളവരുടെ എണ്ണം ഉയര്‍ന്നത്‌ എന്നതും ശ്രദ്ധേയമാണ്‌. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതോടെ ഈ വിഭാഗത്തിലുള്ളവരുടെ എണ്ണം വന്‍തോതില്‍ ഉയരുമെന്നാണ്‌ ഇത്‌ നല്‍കുന്ന സൂചന. സി ഇ ഒ മാരുടെ ശമ്പളം നിയന്ത്രിക്കണമെന്ന്‌ കേന്ദ്രമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്‌ ഈ കണക്കുകള്‍കൂടി പരിശോധിച്ചശേഷമാണ്‌.
സിറ്റി ബാങ്കില്‍ 50 നും 75 നും ഇടയില്‍ ജീവനക്കാര്‍ ഒരുകോടി വാങ്ങുന്നവരാണ്‌. എയര്‍ടെല്‍ ഭാരതിയില്‍ 27 പേരാണ്‌ ഈ വിഭാഗത്തിലുള്ളതെന്ന്‌ കമ്പിതന്നെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു്‌. ഹിന്ദുസ്ഥാന്‍ ലീവറില്‍ 20 മുതല്‍ 25 പേര്‍വരെയും കൊക്കകോളയില്‍ 15 പേരും എല്‍ ജി ഇലക്‌ട്രോണിക്‌സില്‍ മൂന്നുപേരും ഒരു കോടിയുടെ വാര്‍ഷിക വരുമാനക്കാരാണ്‌.
അതേസമയം അഞ്ചുകോടി വാര്‍ഷിക വരുമാനം ലഭിക്കുന്നവരും ഇന്ത്യയിലു്‌. ഈ വിഭാഗത്തില്‍ എട്ടുപേരാണ്‌ ഇപ്പോള്‍ രാജ്യത്തുള്ളത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ