ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എയര്‍ ഇന്ത്യ 400 കോടിയുടെ വായ്‌പ എടുക്കുന്നു

Buzz It
2009 ഒക്‌ടോബർ 28, ബുധനാഴ്‌ച


ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി എയര്‍ ഇന്ത്യ 400 കോടി രൂപ വായ്‌പയെടുക്കാന്‍ ശ്രമം തുടങ്ങി. രാജ്യത്തെ വിവിധ ബാങ്കുകളില്‍നിന്നായി ഇത്രയും തുക കണ്ടെത്താനാണ്‌ ശ്രമം.
നിലവില്‍ ഇക്വിറ്റിയായി 2000 കോടി രൂപയും എയര്‍ക്രാഫ്‌ട വാങ്ങാനായി 3000 കോടിരൂപയും കേന്ദ്രസര്‍ക്കാരിനോട്‌ എയര്‍ ഇന്ത്യ ചോദിച്ചിട്ടുണ്ട്‌. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ തീരുമാനം ഒരാഴ്‌ചയ്‌ക്കകം ഉണ്ടാകുമെന്നാണ്‌ സൂചന. ഈ തുകയ്‌ക്ക്‌ പുറമേയാണ്‌ 400 കോടി രൂപ വായ്‌പയെടുക്കാനും എയര്‍ ഇന്ത്യ ആലോചിക്കുന്നത്‌.
അതേസമയം എയര്‍ ഇന്ത്യയക്ക്‌ വായ്‌പ നല്‍കാന്‍ ബാങ്കുകള്‍ വിമുഖത കാട്ടുന്നതായും റിപ്പോര്‍ട്ടുണ്ട്‌.                                                                                 more...
കൃത്യമായി തിരിച്ചടയ്‌ക്കുമെന്ന്‌ ഉറപ്പില്ലാത്തതാണ്‌ ഇതിന്‌ കാരണമായി ചൂണ്ടിക്കാട്ടുന്നത്‌. എയര്‍ഇന്ത്യക്ക്‌ മൂലധനചെലവിനെക്കാള്‍ കൂടുതലാണ്‌ മൂലധന ഇതര ചെലവ്‌. അതുകൊണ്ടുതന്നെ വായ്‌പ നല്‍കിയാല്‍ അത്‌ ജീവനക്കാര്‍ക്ക്‌ ശമ്പളവും ആനുകൂല്യവും നല്‍കാനായിമാത്രം വിനിയോഗിക്കപ്പെടുമെന്നാണ്‌ ബാങ്കുകളുടെ ഭയം.
പ്രതിവര്‍ഷം 3,600 കോടി രൂപയാണ്‌ ജീവനക്കാര്‍ക്ക്‌ ശമ്പളം നല്‍കാനായിമാത്രം എയര്‍ ഇന്ത്യ ചെലവിടുന്നത്‌. 32,000 ജീവനക്കാരാണ്‌ സ്ഥാപനത്തിലുള്ളത്‌. ഇതില്‍ 1,600 പേര്‍ക്ക്‌ കൂടിയ ശമ്പളമാണുള്ളത്‌. ഇവര്‍ക്കുമാത്രം ശമ്പളം നല്‍കാന്‍ പ്രതിവര്‍ഷം 800 കോടി രൂപ കണ്ടെത്തേണ്ട അവസ്ഥയിലാണ്‌ കമ്പനി. അതേസമയം ചെലവുകുറയ്‌ക്കല്‍ നടപടികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കമ്പനിക്ക്‌ ഇനിയും കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ