ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നാഫെഡ്‌ 20000 ടണ്‍ കൊപ്ര സംഭരിക്കും

Buzz It
2009 ഒക്‌ടോബർ 11, ഞായറാഴ്‌ച

തിരുവനന്തപുരം: നടപ്പു സീസണില്‍ സം്‌സഥാനത്തുനിന്നും നാഫെഡ്‌ 20000 ടണ്‍ കൊപ്ര സംഭരിക്കും. സര്‍ക്കാരിന്റെയും സംഭരണ ഏജന്‍സികളുടെയും പ്രതിനിധികളുമായി നടത്തിയ അവലോകന യോഗമാണ്‌ ഈ തീരുമാനം കൈക്കൊണ്ടത്‌.
അടുത്ത സീസണില്‍ കൊപ്ര സംഭരണം സുഗമമായി നടത്തുവാനുള്ള പദ്ധതിക്കും യോഗം രൂപം നല്‍കി. 30000 ടണ്‍ കൊപ്രയാണ്‌ അടുത്ത സീസണില്‍ സംഭരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നു നാഫെഡ്‌ മാനേജിങ്‌ ഡയറക്‌ടര്‍ ഡോ. സി വി ആനന്ദബോസ്‌ അറിയിച്ചു. കേരളം കേന്ദ്രീകരിച്ചു നാഫെഡിന്റെ പ്രവര്‍ത്തനങ്ങളും വിപുലീകരിക്കും. കേരളത്തിന്റെ കാര്‍ഷിക, ഭക്ഷ്യ വിഭവങ്ങള്‍ മറ്റു സംസ്‌ഥാനങ്ങളില്‍ വിപണനം ചെയ്യാന്‍ നാഫെഡ്‌ സ്‌റ്റോറുകള്‍ സ്‌ഥാപിക്കും. ഡല്‍ഹിയില്‍ പാര്‍ലമെന്റ്‌ സമുച്ചയത്തിനകത്തും കൃഷിഭവനിലും കേരള സ്‌റ്റോറുകള്‍ തുറന്നിട്ടുണ്ട്‌. കേരള വിഭവങ്ങള്‍ കയറ്റുമതി നടത്താനും നാഫെഡ്‌ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്‌. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പെരിഷബിള്‍ കാര്‍ഗോ കോംപ്ലക്‌സില്‍ നിന്നു പഴം, പച്ചക്കറി, പൂക്കള്‍ എന്നിവ കയറ്റി അയയ്‌ക്കാനും നാഫെഡ്‌ നേതൃത്വം നല്‍കും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ