ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

രക്ഷാപദ്ധതികളും പാളുന്നു; അമേരിക്ക 1.4 ട്രില്ല്യണ്‍ ഡോളറിന്റെ കമ്മിയില്‍

Buzz It
2009 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

വാഷിംഗ്‌ടണ്‍: ചരിത്രത്തിലാധ്യമായി അമേരിക്ക വന്‍ സാമ്പത്തിക ബാധ്യതയിലേക്ക്‌ വഴുതി വീഴുന്നു. നടപ്പ്‌ സാമ്പത്തികവര്‍ഷം 1.4 ട്രില്ല്യണ്‍ ഡോളറിന്റെ കമ്മിയിലേക്കാണ്‌ അമേരിക്കന്‍ ബജറ്റ്‌ ഇതിനകം വഴുതിവീണത്‌. രൂക്ഷമായി തുടരുന്ന ആഗോളസാമ്പത്തിക പ്രതിസന്ധിയാണ്‌ അമേരിക്കന്‍ സര്‍ക്കാരിനുതന്നെ തലവേദനയായി മാറിയിരിക്കുന്നത്‌.
സാമ്പത്തിക പ്രതിസന്ധിമൂലം യു എസ്‌ സര്‍ക്കാരിന്‌ ലഭിക്കേണ്ട നികുതി വരുമാനത്തില്‍ വന്‍ ഇടിവാണ്‌ സംഭവിച്ചത്‌.
ഒപ്പം പ്രതിസന്ധി മറികടക്കുനന്തിന്‌ നടപ്പാക്കുന്ന രക്ഷാപദ്ധതികള്‍ക്കായി 245 ബില്ല്യണ്‍ ഡോളറും സര്‍ക്കാരിന്‌ ചെലവഴിക്കേണ്ടിവന്നു.                                                 more...

സാമ്പത്തിക സ്ഥിതിമെച്ചപ്പെടുത്തുന്നതിനുള്ള പ്രസിഡന്റ്‌ ബാരക്‌ ഒബാമയുടെ പ്രത്യേക പാക്കേജിലും 200 ബില്ല്യണ്‍ ഡോളര്‍ ചെലവഴിക്കേണ്ടിവന്നു.
ഈ നടപടികളെല്ലാം അമേരിക്കന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനേ വഴിവച്ചുള്ളൂവെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 459 ബില്ല്യണ്‍ ഡോളറിന്റെ കമ്മിയാണ്‌ രാജ്യം നേരിട്ടത്‌. അമേരിക്കയുടെ ചരിത്രത്തിലെ അതുവരെയുള്ള ഏറ്റവും വലിയ കമ്മിയും അതായിരുന്നു. നിരവധി രക്ഷാ പദ്ധതികള്‍ അവതരിപ്പിച്ചിട്ടും ഒരു വര്‍ഷംകൊണ്ട്‌ ഈ കമ്മി ബില്ല്യണില്‍നിന്ന്‌ ട്രില്ല്യണിലേക്ക്‌ വളരുകയാണ്‌ ചെയ്‌തത്‌.
ഇതിനിടെ ഡോളറിന്റെ മൂല്യം ഇടിയുന്നതും അമേരിക്കയ്‌ക്ക്‌ തിരിച്ചടിയായിട്ടുണ്ട്‌. പുതിയ ലോക കറന്‍സിക്കായി മറ്റ്‌ രാഷ്‌ട്രങ്ങള്‍ മുറവിളിതുടങ്ങിക്കഴിഞ്ഞു. ഈ നീക്കത്തിന്റെ ഫലമാണ്‌ എണ്ണ വ്യാപാരത്തിനുള്ള കറന്‍സി സ്ഥാനത്തുനിന്നും ഡോളറിനെ നീക്കം ചെയ്യാനുള്ള തീരുമാനം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ