ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വ്യാവസായികോത്‌പാദനത്തില്‍ 10 ശതമാനം വളര്‍ച്ച

Buzz It
2009 ഒക്‌ടോബർ 13, ചൊവ്വാഴ്ച


മുംബൈ: കഴിഞ്ഞ ഓഗസ്‌റ്റില്‍ രാജ്യത്തിന്റെ വ്യാവസായികോത്‌പാദനത്തില്‍ 10.4 ശതമാനം വളര്‍ച്ച. ജൂലൈയില്‍ 7.2 ശതമാനവും ജൂണില്‍ 6.8 ശതമാനവുമായിരുന്നു വളര്‍ച്ച. വാര്‍ഷികാടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ മികച്ച വളര്‍ച്ചാനിരക്കാണ്‌ രാജ്യം ഇപ്പോള്‍ കൈവരിച്ചിട്ടുള്ളത്‌.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ഈ സമയം വ്യാവസായിക വളര്‍ച്ചവെറും 1.7 ശതമാനം മാത്രമായിരുന്നു. ഖനന മേഖലയില്‍ 12.9 ശതമാനത്തിന്റെയും ഊര്‍ജ്ജമേഖലയില്‍ 10.6 ശതമാനത്തിന്റെയും ഉയര്‍ച്ചയുണ്ടായതാണ്‌ ഈ നേട്ടത്തിന്‌ കാരണമായത്‌.              more...

രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍നിന്നും കരകയറുന്നതിന്റെ സൂചനയാണ്‌ ഈ വളര്‍ച്ചയെന്ന്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി പറഞ്ഞു. കഴിഞ്ഞ 22 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വളര്‍ച്ചയാണിത്‌. നടപ്പ്‌ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം അര്‍ധവാര്‍ഷികത്തിലും മികച്ച വളര്‍ച്ച നേടാനാകുമെന്ന പ്രതീക്ഷയാണ്‌ ഇപ്പോഴുള്ളത്‌.
മണ്‍സൂണ്‍ മഴയിലുണ്ടായ കുറവ്‌ കാര്‍ഷിക മേഖലയെ തളര്‍ത്തിയ സമയത്താണ്‌ വ്യാവസായിക വളര്‍ച്ചയുണ്ടായതെന്നത്‌ രാജ്യത്തിന്റെ സമ്പദ്‌ഘടനയെ ഏറ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ