ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഏറിസ്‌ 1-എക്‌സ്‌ പരീക്ഷിച്ചു

Buzz It
2009 ഒക്‌ടോബർ 29, വ്യാഴാഴ്‌ച

വാഷിംഗ്‌ണ്‍: നാസയുടെ പുതുതലമുറ റോക്കറ്റായ ഏറിസ്‌ 1-എക്‌സ്‌ പരീക്ഷിച്ചു. ഫ്‌ളോറിഡ തീരത്തെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ്‌ നൂറു മീറ്റര്‍ ഉയരമുള്ള റോക്കറ്റ്‌ പരീക്ഷിച്ചത്‌. പ്രാദേശിക സമയം 11.30 നാണ്‌ റോക്കറ്റ്‌ കുതിച്ചുയര്‍ന്നത്‌. 45 കിലോമീറ്റര്‍ ഉയരത്തിലെത്തിയ റോക്കറ്റ്‌ അതിനിടെ ശബ്‌ദത്തിന്റെ അഞ്ചിരട്ടി ഗതിവേഗം കൈവരിക്കുകയും ചെയ്‌തു.
നാസയുടെ കാലപ്പഴക്കത്തിലായ റോക്കറ്റ്‌ ശ്രേണിക്ക്‌ ബദലായി പുതിയ റോക്കറ്റിന്റെ സാധ്യതകള്‍ വിലയിരുത്തുന്നതിനായി പരീക്ഷണ വിക്ഷേപണത്തിലെ വിവരങ്ങള്‍ നാസ ശാസ്‌ത്രജ്‌ഞര്‍ പരിശോധിച്ചു വരുകയാണ്‌. രണ്ട്‌ മിനിറ്റ്‌ നീണ്ട വിക്ഷേപണം വിജയകരമായിരുന്നുവെന്നാണ്‌ നാസ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും യാത്രികരെ എത്തിക്കാനുള്ള നാസ പദ്ധതിയില്‍ ഉള്‍പ്പെട്ട രണ്ട്‌ പുത്തന്‍ റോക്കറ്റുകളിലൊന്നാണിത്‌. പുനരുപയോഗിക്കാവുന്ന തരത്തിലാണ്‌ ഇത്‌ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌.
ബഹിരാകാശ സഞ്ചാരികളുടെ സുഗമമായ യാത്ര വിലയിരുത്തുന്നതിനായി റോക്കറ്റില്‍ ഉള്‍പ്പെടുത്തിയ പരീക്ഷണ ക്രൂ മോഡല്‍ നിശ്‌ചിത 40 കിലോമീറ്ററില്‍ റോക്കറ്റില്‍ നിന്നും വേര്‍പെട്ടതായും മുന്‍നിശ്‌ചയപ്രകാരം പാരഷൂട്ടിലൂടെ അത്‌ലാന്റിക്‌ സമുദ്രത്തില്‍ സുരക്ഷിതമായി പതിച്ചതായും ശാസ്‌ത്രസംഘം അറിയിച്ചു. അടുത്ത പരീക്ഷണ വിക്ഷേപണം 2014 ല്‍ നടക്കും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ